നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

 
Kerala

കാറിടിച്ച് നിർത്താതെ പോയ കേസ്; നടൻ മണിയൻപിള്ള രാജുവിനെ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിലിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.

അതേസമയം ബൈക്ക് തന്‍റെ കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കാറോടിച്ചത് ഞാൻ തന്നെയാണ്. സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാൻസർ രോഗിയാണ്. കൂടാതെ ചിക്കൻഗുനിയും ബാധിച്ചിട്ടുണ്ട്.പെട്ടെന്ന് പാനിക് ആയതുകൊണ്ടാണ് കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്.

പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്രവാഹനയാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയെന്നാണ് പരാതി. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം