.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ് രണ്ട് സീറ്റുകളിൽ നിന്നും മത്സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുന്നത്. ചെന്നൈയിൽ വച്ചു നടന്ന ടിവികെയുടെ റാലിക്കിടെയാണ് പ്രഖ‍്യാപനം. നിലവിൽ ഡിഎംകെയുടെ ആർ.ഡി. ശേഖറാണ് പെരമ്പൂരിലെ എംഎൽഎ.
ആദ‍്യമായാണ് ടിവികെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ തങ്ങളുടെ പാർട്ടിക്ക് ഒരവസരം നൽകണമെന്ന് വിജയ് ജനങ്ങളോട് ആവശ‍്യപ്പെട്ടു. 234 സീറ്റുകളാണ് തമിഴ്നാട് നിയമസഭയിലുള്ളത്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.