മന്ത്രി പി. രാജീവ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ വിജയിച്ചുവെന്ന് നിയമമന്ത്രി പി. രാജീവ്.
കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ ലഭിച്ചു.
പതിനാല് വർഷമാണ് ജീവപര്യന്തം. എന്നാൽ അതിൽ കൂടുതൽ വർഷമാണ് ലഭിച്ചത്. നല്ല വിധിയായിട്ടാണ് തോന്നുന്നത്. വിധിയുടെ പൂർണഭാഗം കിട്ടിയ ശേഷം പ്രതികരിക്കാമെന്നും പി. രാജീവ് പറഞ്ഞു.