പെരിയ ഇരട്ടക്കൊല കേസ്: പത്താം പ്രതിക്ക് വീണ്ടും പരോൾ

പത്താം പ്രതിയായ രഞ്ജിത്തിനാണ് വീണ്ടും പരോൾ അനുവദിച്ചത്
periya double murder case accused gets parole again

കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

Updated on

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു. പത്താം പ്രതിയായ രഞ്ജിത്തിനാണ് വീണ്ടും പരോൾ അനുവദിച്ചത്.

കഴിഞ്ഞ ദിവസം ഒന്നാം പ്രതി എ. പീതാംബരനും അഞ്ചാം പ്രതി ഗിജിനും പരോൾ അനുവദിച്ചിരുന്നു. 15 ദിവസത്തേക്കായിരുന്നു പരോൾ. ചട്ടപ്രകാരമാണ് പരോൾ അനുവദിച്ചതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. കേസിലെ മുഴുവൻ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com