രണ്ടാം പ്രതി മാർട്ടിൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തിൽ നടിയുടെ പേരുവെളിപ്പെടുത്തി പങ്കുവച്ച വീഡിയോയ്ക്കെതിരേ പരാതി നൽകി അതിജീവിത. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്നാരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെതിരേ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും നടന്മാർക്കും നടിമാർക്കും ഇതിൽ പങ്കുണ്ടെന്നും വീഡിയോയിൽ മാർട്ടിൻ പ്രതികരിക്കുന്നു. പരാതിയിൽ ഉടൻ പൊലീസ് കേസെടുക്കും.