'കേട്ടുകേൾവികൾ പോലും മൊഴിയായി നൽകി'; ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയെന്ന് നടി മാലാ പാർവതി 
Kerala

'കേട്ടുകേൾവികൾ പോലും മൊഴിയായി നൽകി'; ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയെന്ന് നടി മാലാ പാർവതി

തന്‍റെ മൊഴിയുടെ പേരിൽപലരും മാനസിക സമ്മർദത്തിലാണെന്നും ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയാണെന്നും മാലാ പാർവതി ആരോപിച്ചു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരേ നടി മാലാ പാർവതി. പഠനമാണ് എന്നു പറഞ്ഞാണ് കമ്മിറ്റി മൊഴി രേഖപ്പെടുത്തിയത്. അതു വിശ്വസിച്ച് കേട്ടുകേൾവികൾ പോലും പങ്കു വച്ചു. ആ മൊഴികളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പലരെയും ചോദ്യം ചെയ്യുകയാണ്. തന്‍റെ മൊഴിയുടെ പേരിൽപലരും മാനസിക സമ്മർദത്തിലാണെന്നും ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയാണെന്നും മാലാ പാർവതി ആരോപിച്ചു.

കേസിൽ താത്പര്യമില്ലെന്ന് പല തവണ വ്യക്തമാക്കിയിരുന്നുവെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ ആരോപണം പുറത്തു വന്നിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി നടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി