Kerala

''ആദ്യം മലയാളം പഠിക്കട്ടെ''; രാഷ്ട്രീയ പ്രവേശനം നിഷേധിക്കാതെ നടി ശോഭന

എന്‍ഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിലും നാളെ നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി പങ്കെടുക്കും

Namitha Mohanan

തിരുവനന്തപുരം : സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടിയുമായി നടിയും നർത്തകിയുമായ ശോഭന. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു . പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോൾ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു. എന്‍ഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിലും നാളെ നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയിലും നടി ശോഭന പങ്കെടുക്കും.

ശോഭനയ്ക്ക് രാജീവ്‌ ചന്ദ്രശേഖർ വിഷുക്കൈനീട്ടം നൽകുകയും ചെയ്തു . ശോഭന എല്ലാവർക്കും പ്രചോദനം നൽകുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരോഗതി വേണം. മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ശോഭന നൽകുന്ന സപ്പോർട്ടിനു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത