അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

 
Kerala

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

9 കുടുംബങ്ങൾ‌ക്കാണ് വീട് പൂർണമായും നഷ്ടപ്പെട്ടത്

Namitha Mohanan

അടിമാലി: ഇടുക്കി അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. 10 ലക്ഷം രൂപ വീതം ഓണത്തിന് മുൻപായി നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. ഇടുക്കിയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇതിനായി അടിയന്തര ഉത്തരവിറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തി വന്നിരുന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയും നേരിട്ടെത്തി ഉറപ്പ് നൽകിയത്.

ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ദുരന്തം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനം എവിടെയുമെത്തിയിരുന്നില്ല. 9 വീടുകളാണ് പൂർണമായും തകർന്നത്. എന്നാൽ ഏത് നിമിഷവും തകരാൻ പാകത്തിന് അപകടമേഖലയ്ക്ക് സമീപം 17 വീടുകൾ കൂടിയുണ്ട്. ഇവരെല്ലാം നിലവിൽ വാടക വീടുകളിലാണ് താമസിക്കുന്നത്. എന്നാൽ കഴിഞഅഞ 4 മാസമായി ഭരണകൂടം വാടക നൽകിയിരുന്നില്ല. ഇതോടെയാണ് ഇവർ സമരം ആരംഭിച്ചത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു