എ.കെ. ബാലൻ
പാലക്കാട്: മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള വിവാദ പരാമർശം പിൻവലിക്കാതെ എ.കെ. ബാലൻ. ജമാഅത്തെ ഇസ്ലാമി അയച്ച വക്കീൽ നോട്ടീസ് തനിക്ക് ലഭിച്ചെന്നും മാപ്പ് പറയാൻ മനസില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി. തന്നെ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.
നോട്ടീസിൽ പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും ജയിലിൽ പോകേണ്ടി വന്നാൽ സന്തോഷപൂർവം വിധി സ്വീകരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.
തനിക്ക് നോട്ടീസ് അയച്ച ജമാഅത്തെ ഇസ്ലാമി സെക്രട്ടറി അവരുടെ നയം വ്യക്തമാക്കണം. ആരെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തിയിട്ടില്ല. വർഗീയ ശക്തികളുടെ സഹായത്തോടെ അധികാരത്തിൽ വന്നാൽ അവർ സ്വാധീനം ചെലുത്തും. ജമാഅത്തെ ഇസ്ലാമി സ്വാധീനിക്കുമെന്നാണ് പറഞ്ഞതെന്നും ഭരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ബാലൻ പാലക്കാട് പറഞ്ഞു.