ആകാശ് തില്ലങ്കേരി

 
Kerala

ആകാശ് തില്ലങ്കേരിയെ പിഎസ്‌സി മികച്ച തിരക്കഥാകൃത്താക്കി മാറ്റിയ സംഭവം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വിയാണ് വീഴ്ച പറ്റിയവർക്കെതിരേ കർശന നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് പരാതി നൽകിയത്

Aswin AM

തിരുവനന്തപുരം: മേയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിൽ ശുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുഖ‍്യമന്ത്രിക്ക് പരാതി നൽകി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വിയാണ് വീഴ്ച പറ്റിയവർക്കെതിരേ കർശന നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് പരാതി നൽകിയത്. പിഎസ്‌സിയിലെ ഇടതുപക്ഷ അനുകൂല ഉദ‍്യോഗസ്ഥർ ദേശോഭിമാനി പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചതാണിതെന്ന് സംശയിക്കുന്നതായി പരാതിയിൽ‌ ഉന്നയിക്കുന്നു.

മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരമാണ് ആകാശ് തില്ലങ്കേരിയുടെ ചിത്രം വന്നത്. സംഭവത്തിൽ തെറ്റുപറ്റിയെന്ന് പിഎസ്‌സി വിശദീകരണം നടത്തിയിരുന്നു. എന്നാൽ പിഴവ് പറ്റിയത് എവിടെയാണെന്ന് കൃത‍്യമായ വ‍്യക്തത നൽകിയിരുന്നില്ല.

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ

കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും വാട്സാപ്പ് ടിക്കറ്റും