പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

മേയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവുണ്ടായിരിക്കുന്നത്
Serious error in PSC bulletin

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

Updated on

തിരുവനന്തപുരം: മേയ് 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്. മികച്ച തിരക്കഥയ്ക്ക് അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് പുറത്തു വന്നത്.

സംഭവത്തിൽ പിഎസ്‌സി പിഴവ് സമ്മതിച്ചിട്ടുണ്ട്. എവിടെയാണ് പിഴവ് പറ്റിയതെന്ന കാര‍്യത്തിൽ കൃത‍്യമായ വ‍്യക്തത നൽകിയില്ലെങ്കിലും പിഴവ് പറ്റിയതായി സമ്മതിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com