യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ്; മൊഴി നൽകി ഉന്നത ഉദ‍്യോഗസ്ഥൻ

 
Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ്; മൊഴി നൽകി ഉന്നത ഉദ‍്യോഗസ്ഥൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച വടി ഗൺമാൻമാർ സ്വന്തമായി വാങ്ങിയതാണെന്നാണ് പൊലീസ് ഉദ‍്യോഗസ്ഥൻ മൊഴി നൽകിയിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: 2023ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺ‌ഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മൊഴി നൽകി ഉന്നത പൊലീസ് ഉദ‍്യോഗസ്ഥൻ.

തോക്ക് മാത്രമാണ് ഗൺമാൻമാർക്ക് അനുവദിച്ചിട്ടുള്ളതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച വടി ഗൺമാൻമാർ സ്വന്തമായി വാങ്ങിയതാണെന്നും പൊലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഗൺമാൻമാർ ഉപയോഗിച്ചതെന്നുമാണ് പൊലീസ് ഉദ‍്യോഗസ്ഥൻ മൊഴി നൽകിയിരിക്കുന്നത്.

എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിച്ച കേസിൽ സുരക്ഷാ ഉദ‍്യോഗസ്ഥർ അന‍്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് കണ്ടെത്തിയിരുന്നു. മുഖ‍്യമന്ത്രിയുടെ സുരക്ഷ ഒരുക്കുക‍യാണ് ഉദ‍്യോഗസ്ഥർ ചെയ്തതെന്നും അതൊരു രക്ഷാപ്രവർത്തനം ആണെന്നായിരുന്നു അന്ന് മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ പ്രതികരണം.

മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ

സ്‌കൂളില്‍ പ്രവേശനത്തിനായി തെറ്റായ ജനന തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ വകുപ്പ് കര്‍ശന പരിശോധന നടത്തും; മന്ത്രി അനൂപ് ജേക്കബ്

സ്ത്രീകൾക്ക് പ്രിയദർശിനി പലിശ രഹിത വായ്പ പദ്ധതി; സർക്കാരിന്‍റെ നൂറുദിന കർമപരിപാടിക്ക് വ്യാഴാഴ്ച തുടക്കം

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ആരോഗ്യമന്ത്രിയോട് ശോഭാ സുരേന്ദ്രൻ