ഹരിപ്പാട് താലൂക്ക് ആശുപത്രി

 
Kerala

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ

അണുബാധയേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്

Aswin AM

ആലപ്പുഴ: ആലപ്പുഴ ഹരിപാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായവരിൽ രണ്ട് രോഗികൾ മരിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. സംഭവത്തിൽ ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ‍്യക്തമാക്കി.

കായംകുളം സ്വദേശിയായ മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സംശയത്തെത്തുടർന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും പരിശോധിച്ചിരുന്നു. അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സുപ്രണ്ട് പറയുന്നത്. 26 പേരാണ് ആലപ്പുഴ ഹരിപ്പാട് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തത്. ഇതിൽ 6 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് വിവരം.

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി