പൊലീസ് മർദനം മൊബൈൽ ഫോണിൽ പകർത്തിയ 17 കാരനെ മർദിച്ചതായി പരാതി

 

file image

Kerala

പൊലീസ് മർദനം മൊബൈൽ ഫോണിൽ പകർത്തിയ 17 കാരനെ മർദിച്ചതായി പരാതി

കാസർഗോഡ് മൊഗ്രാലിലാണ് സംഭവം

Aswin AM

കാസർഗോഡ്: നാട്ടുകാരെ പൊലീസ് മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിന് 17 കാരനെ ക്രൂരമായി മർദിച്ചതായി പരാതി. കാസർഗോഡ് മൊഗ്രാലിലാണ് സംഭവം.

ഒക്റ്റോബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കലോത്സവത്തിനിടെയുണ്ടായ വാക്കുതർക്കം അടിപിടിക്ക് കാരണമാകുകയും പിന്നീട് റോഡിലേക്ക് നീളുകയും ചെയ്തതോടെ സംഭവ സ്ഥലത്തെത്തിയ കുമ്പള പൊലീസ് നാട്ടുകാരെ അടക്കം മർദിച്ചതായാണ് ആരോപണം.

ഇതിന്‍റെ ദൃശ‍്യങ്ങൾ പകർത്തിയ 17കാരനെ കുമ്പള പൊലീസ് മർദിച്ചെന്നാണ് പരാതി. സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും കുട്ടിയെയും മാതാപിതാക്കളെയും വിളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മുഖ‍്യമന്ത്രിക്കും മനുഷ‍്യാവകാശ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി

ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

ധര്‍മടം മുന്‍ എംഎല്‍എ കെ.കെ. നാരായണന്‍ അന്തരിച്ചു

തട്ടുകടകൾ തുറക്കരുത്, കൂട്ടം കൂടരുത്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച മുതൽ