ആർ. സുഗതൻ
തിരുവനന്തപുരം: വധശ്രമ കേസിൽ കൗൺസിലർ സുഗതന്‍റെ ജാമ്യപേക്ഷ തള്ളി. പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി സുഗതന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാഴോട്ടുകോണം കൗൺസിലർ ആണ് സുഗതൻ.
വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി സുഗതന്‍റെ ജാമ്യം തള്ളിയിരുന്നു.
എന്നാൽ ഇയാൾ കീഴടങ്ങാത്തതിനെ തുടർന്ന് വട്ടിയൂർക്കാവിലുള്ള വീട്ടിൽ നിന്നും സുഗതനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഈ കേസിലും ഇപ്പോൾ കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്