അമിത് ചക്കാലക്കൽ

 
Kerala

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ വാഹനം വിട്ടു നൽകി

ലാൻഡ് ക്രൂയിസർ എസ്‌യുവിയാണ് വിട്ടു നൽകിയത്

Aswin AM

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടു കൊടുത്തു. ബോണ്ടിന്‍റെയും ബാങ്ക് ഗ‍്യാരണ്ടിയുടെയും അടിസ്ഥാനത്തിൽ ലാൻഡ് ക്രൂയിസർ എസ്‌യുവിയാണ് വിട്ടു നൽകിയത്.

അമിത് നൽകിയ അപേക്ഷയിൽ കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടേതാണ് നടപടി. വാഹനം ആവശ‍്യപ്പെടുന്ന പക്ഷം ഹാജരാക്കണം എന്ന വ‍്യവസ്ഥയോടെയാണ് വിട്ടുനൽകിയിരിക്കുന്നത്.

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി സംസ്ഥാന വ‍്യാപകമായി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 150 മുതൽ‌ 200 വരെ വാഹനങ്ങൾ കേരളത്തിലുള്ളതായി കണ്ടെത്താൻ സാധിച്ചെന്നും ഇതിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്നും കസ്റ്റംസ് കമ്മിഷണർ ടിജു തോമസ് നേരത്തെ വ‍്യക്തമാക്കിയിരുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"