ആർ. ഗോപീകൃഷ്ണൻ മാധ്യമപുരസ്കാരം അഞ്ജന ഉണ്ണികൃഷ്ണന് 
Kerala

ആർ. ഗോപീകൃഷ്ണൻ മാധ്യമപുരസ്കാരം അഞ്ജന ഉണ്ണികൃഷ്ണന്

25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

നീതു ചന്ദ്രൻ

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്‍റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഞ്ജന ഉണ്ണികൃഷ്ണൻ അർഹയായി. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മുതിർന്ന മാധ്യമ പ്രവർത്തകരായ ടി.കെ. രാജഗോപാൽ, ഇ.പി. ഷാജുദ്ദീൻ, ജിമ്മി ഫിലിപ്പ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. വർധിച്ചു വരുന്ന പുരുഷ ആത്മഹത്യകളുടെ കണക്കുകളും കാരണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ "പാതിവഴിയിൽ പൊലിയുന്ന അവൻ' എന്ന പരമ്പരയാണ് അഞ്ജനയ്ക്കു പുരസ്കാരം നേടിക്കൊടുത്തത്.

സമൂഹത്തിൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നത് ചർച്ചയാകുന്നുണ്ടെങ്കിലും പുരുഷ ആത്മഹത്യകളുടെ ഗണ്യമായ വർധനയെക്കുറിച്ച് ചർച്ചകളുണ്ടാകുന്നില്ല. പുരുഷ ആത്മഹത്യകളിലെ വർധിച്ച കണക്കുകളും ഇതിന്‍റെ കാരണങ്ങളും നിരത്തിയുള്ള സമഗ്രമായ റിപ്പോർട്ടാണ് അഞ്ജനയെ അവാർഡിന് അർഹയാക്കിയത്.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ