പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ് 
Kerala

'ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി'; പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ്

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസ്

മലപ്പുറം: പി.വി. അൻവറിനെതിരേ വീണ്ടും പൊലീസ് കേസ്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് അൻവറിനെതിരേ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസ്.

അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിന്‍റെ ആരോപണം. അൻവർ വാർത്താ സമ്മേളനത്തിലുന്നയിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിനിരയായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

''അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ല''; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ.ജെ. ഷൈൻ

ശബരിമല സ്വർണപ്പാളിയിലെ ഭാരക്കുറവ്; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി