ഫയൽ ചിത്രം 
Kerala

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിൽ; കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു; ഭീതിയിൽ തമിഴ്നാട്

കൂടാതെ മേഖമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രിയാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

MV Desk

ഇടുക്കി: തമിഴ്നാടിനെയും ഭീതിയിലാക്കി അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. വെള്ളിയാഴ്ച രാത്രിയാണ് കൊമ്പന്‍ തമിഴ്നാട് അതിർത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. ഇവിടങ്ങളിലെ കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.

നിലവിൽ തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെങ്കിലും ഇന്നലെ രാത്രിയിലെ സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കി. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോൾ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നിലെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ്നാട് വനമേലയോടു ചേർന്നുള്ള ജനവാസമേഖലയിൽ ഇതിനോടകം പലതവണയാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഈ പ്രദേശങ്ങളിൽ രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ മേഖമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രിയാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ

സിംബാബ്‌വെയെ എറിഞ്ഞിട്ടു; സൂപ്പർ സിക്സ് പോരിൽ ഇന്ത‍്യക്ക് അനായാസ ജയം

സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?