മരണപ്പെട്ട നവീൻ , ദേവി, ആര്യ 
Kerala

അരുണാചലിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേവ നടത്തിയതായി സംശയം

മരണപ്പെട്ട നവീനും ഭാര്യ ദേവിയും വർഷങ്ങളായി മരണാനന്തര ജീവിതത്തെക്കുറിച്ച് പഠനം നടത്തിയിരുന്നുവെന്ന് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളികൾ ഈസ്റ്റർ ദിനത്തിൽ സാത്താൻ സേന നടത്തിയിരുന്നുവെന്ന് സംശയം. ആയുർവേദം ഡോക്റ്റർമാരായിരുന്ന നവീൻ തോമസ്, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് ചോര വാർന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഒരു പാത്രത്തിൽ മുറിച്ചെടുത്ത മുടിയും കറുത്ത വളകളും കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിനു മുൻപായി ഇവർ ഗൂഗിളിൽ അന്യഗ്രഹ മരണാനന്തര ജീവിതത്തെക്കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലായി ഇവർ അരുണാചലിൽ എത്തിയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവർ മുറിയിൽ നിന്ന് പിന്നീട് പുറത്തിറങ്ങിയിട്ടുമില്ല. മൂവരും ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊലപാതക സാധ്യതകളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

മൂവരുടെയും ഇമെയിൽ സന്ദേശങ്ങളും പരിശോധിക്കും. മരണപ്പെട്ട ആര്യ സുഹൃത്തുക്കൾക്കായി രഹസ്യ കോഡുള്ള സന്ദേശം അയച്ചിരുന്നതായും ഇതു പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു. കേരള പൊലീസും അരുണാചൽ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.

മരണപ്പെട്ട നവീനും ഭാര്യ ദേവിയും വർഷങ്ങളായി മരണാനന്തര ജീവിതത്തെക്കുറിച്ച് പഠനം നടത്തിയിരുന്നുവെന്ന് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമാണ്.

നവീനാണ് ആദ്യം ഇത്തരം വിശ്വാസങ്ങളിൽ അകപ്പെട്ടതെന്നും പിന്നീട് ദേവിയെയും ദേവി വഴി സുഹൃത്ത് ആര്യയെയും ഇതിലേക്കു കൊണ്ടു വരുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. ഒന്നര വർഷം മുൻപ് നവീനും ദേവിയും അരുണാചലിലേക്ക് യാത്ര പോയിരുന്നു. പ്രദേശത്ത് സാത്താൻ സേന, ബ്ലാക് മാജിക് നടത്തുന്ന സംഘങ്ങളുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ