നിയമസഭ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം; ആത്മവിശ്വാസത്തിൽ മുന്നണികൾ

 
Kerala

നിയമസഭ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം; ആത്മവിശ്വാസത്തിൽ മുന്നണികൾ

കേരളം വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്

Jisha P.O.

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണത്തിനാണ് വിരാമമാകുന്നത്. ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികളും നേതാക്കളും അണികളും എത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയത് വൻ പ്രചാരണമാണ്.

ബുധനാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും ഉള്ളത്.

അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് മുന്നേറുന്നത്. അതേസമയം ഇക്കുറിയെങ്കിലും വടക്കൻ ജില്ലകളിൽ അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

നടി ട്വിഷ ശർമയുടെ മരണം: സ്ത്രീധന, പീഡനാരോപണവുമായി സിബിഐ എഫ്ഐആർ

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

"വിജയ്‌യോട് അസൂയ തോന്നുന്നു": 15 വർഷമായി തെരുവിലാണെന്ന് പവൻ കല്യാൺ