

'ആലപ്പുഴയിലെ രക്ഷാപ്രവർത്തനം'; മുൻ മുഖ‍്യമന്ത്രിയുടെ സുരക്ഷാ ഉദ‍്യോഗസ്ഥർക്കെതിരേ നടപടി
തിരുവനന്തപുരം: 2023ൽ നവകേരള യാത്രിക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ സഞ്ചരിച്ചിരുന്ന വാഹനവ‍്യൂഹത്തിനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ നടപടി.
മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാരായ അഞ്ച് ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് പൊലീസ് മേധാവി പുറത്തിറക്കി.
എസ്പി ഷൗക്കത്തിലിയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം അന്വേഷിച്ച കേസിൽ സുരക്ഷാ ഉദ‍്യോഗസ്ഥർ അന‍്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന് കണ്ടെത്തിയിരുന്നു. മുഖ‍്യമന്ത്രിയുടെ സുരക്ഷ ഒരുക്കുകയാണ് ഉദ‍്യോഗസ്ഥർ ചെയ്തതെന്നും അതൊരു രക്ഷാപ്രവർത്തനം ആണെന്നായിരുന്നു അന്ന് മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ പ്രതികരണം.
മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റതിനു പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.