ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 
Kerala

ഇഡിക്കെതിരേ ആക്രമണം; ഡിജിപിയെ വിളിച്ചു വരുത്തി ആഭ്യന്തര മന്ത്രി

വിഷയത്തിൽ കേന്ദ്ര സർക്കാരും ഗവർണറും വിശദീകരണം തേടിയിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലുൾപ്പെടെ നടത്തിയ ഇഡി റെയ്ഡിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ വിമർശനം നേരിട്ട് ആഭ്യന്തര വകുപ്പ്. വിശദീകരണം നൽകുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ വിളിച്ചു വരുത്തി. ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേർന്നിട്ടുണ്ട്.

വിഷയത്തിൽ കേന്ദ്ര സർക്കാരും ഗവർണറും വിശദീകരണം തേടിയിരുന്നു. അതിൽ മറുപടി നൽകുന്നതിന്‍റെ മുന്നോടിയായാണ് കൂടിക്കാഴ്ച വിഷയത്തിൽ ഡിജിപിയും ആഭ്യന്തര മന്ത്രിയുമായി കഴിഞ്ഞ ദിവസം ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു.

അധികാരമേറ്റെടുത്ത് അധികം വൈകാതെ തന്നെ ക്രമസമാധാന പാലനത്തിൽ വന്ന വീഴ്ച ആഭ്യന്തര വകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ ഇഡി തങ്ങളുടെ സഹായം തേടിയിരുന്നില്ലെന്നും ആഭ്യന്തര വകുപ്പിനെയോ പൊലീസിനെയോ അറിയിക്കാതെയാണ് റെയ്ഡിനെത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ഇഡി റെയ്ഡിലും ആക്രമണത്തിലും മൗനം തുടർന്ന് മുഖ്യമന്ത്രി സതീശൻ

തിരുവനന്തപുരത്തെ ബിജെപി കൗൺസിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

തമിഴ്നാട്ടിൽ പശുവിനെ അറുക്കുന്നത് നിരോധിച്ച് ഹൈക്കോടതി

തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 5 പേർക്ക് പരുക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പൊലീസ് സൗകര്യമുണ്ടാക്കി; ഗുരുതരവീഴ്ചയെന്ന് ഇന്‍റലിജൻസ്