Kerala

അട്ടപ്പാടി മധു വധക്കേസ്: അന്തിമവിധി ഏപ്രിൽ 4ന്

മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക.

മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി ചൊവ്വാഴ്ചയിലേക്ക് മാറ്റി. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. 16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.

16 പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്