Attempt to abduct child at Malappuram accused says 'prank'
Attempt to abduct child at Malappuram accused says 'prank' 
Kerala

മലപ്പുറത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 'പ്രാങ്കിനു' വേണ്ടിയെന്ന് അറസ്റ്റിലായവർ

മലപ്പുറം: താനൂരില്‍ പട്ടാപകൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 2 പേർ അറസ്റ്റിൽ. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ പറ്റിക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറയുന്നത്.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടി ബഹളം വെച്ച് കുതറിയോടാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പിന്മാറിയത്. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു.

കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യുമ്പോഴാണ് 'പ്രാങ്കിനു' വേണ്ടിയാണ് ചെയ്തതെന്നും തട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പൊലീസിനു മൊഴി നല്‍കുന്നത്.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു