ആറ്റുകാൽ പൊങ്കാല ചൊവ്വാഴ്ച

 
Kerala

ആറ്റുകാൽ പൊങ്കാല ചൊവ്വാഴ്ച; തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല

Jisha P.O.

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച. രാവിലെ 9.15ന് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 9.45ന് ശ്രീകോവിലിൽ നിന്ന് മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് കൈമാറും. അവർ വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ പകരുന്നതോടെ ക്ഷേത്രത്തിൽ നിന്ന് കതിന വെടി മുഴങ്ങും.

ക്ഷേത്രത്തിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതോടെ ലക്ഷകണക്കിന് വിശ്വാസികൾ അടുപ്പുകളിൽ തീകൊളുത്തും. പകൽ 2.15ന് നിവേദിക്കും. 350ഓളം പൂജാരിമാരേ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാൽ പകൽ 3.10 മുതൽ ഏഴുമണിവരെ ക്ഷേത്ര നട അടച്ചിടും.

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ചൊവ്വാഴ്ച രാത്രി 8 മണിവരെയാണ് നിയന്ത്രണം. ഈ സമയം നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിൽ നിർത്തിടാനും പാടില്ലെന്നും ഉത്തരവുണ്ട്.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ