ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും ബാങ്കുകൾ എഴുതിത്തള്ളണം: ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി File Image
Kerala

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും ബാങ്കുകൾ എഴുതിത്തള്ളണം: ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

ഇഎംഐ തുക പിടിച്ച കേരള ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതിന്‍റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും പറഞ്ഞു. ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കടബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട അവസ്ഥ ഇല്ല. അത് ബാങ്കുകൾക്ക് തന്നെ വഹിക്കാവുന്നതേയുള്ളു. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്കവരും വായ്പ എടുത്തിട്ടുണ്ട്. കൃഷിഭൂമിയുടെ രൂപം തന്നെ മാറിയിരിക്കുന്ന സ്ഥിതിയാണ് വയനാട്ടിലുളളത്. തുടർവാസമോ കൃഷിയോ ഈ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും കേരളാ ബാങ്കിന്‍റെ മാതൃക എല്ലാവരും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ദുരിതബാധിതർക്കു നല്‍കിയ അടിയന്തരസഹായത്തില്‍ നിന്ന് ഇഎംഐ തുക പിടിച്ച കേരള ഗ്രാമീണ ബാങ്ക് നടപടി ശരിയല്ലെന്നും ഈ ഘട്ടത്തില്‍ നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ