ബാർ പ്രവർത്തന സമയം നീട്ടിയതിനെതിരേ ക്രൈസ്തവ സംഘടനകൾ

 
Representative image
Kerala

ടൂറിസ്റ്റുകൾ എത്തുന്നത് നാട്ടിലെ 'ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല'; ബാർ പ്രവർത്തന സമയം നീട്ടിയതിനെതിരേ ക്രൈസ്തവ സംഘടനകൾ

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ തീരുമാനിച്ചത്.

MV Desk

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതില്‍ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും രംഗത്തെത്തി, മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്നും തീരുമാനം പുതുതലമുറയെ നശിപ്പിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച നടപടി സംശയാസ്പദമാണ്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. സഭ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

മിന്നൽ വേഗത്തിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീൽ എന്ന സംശയിക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതിയും വിമർശിച്ചു. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ 'ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല' പ്രകൃതിഭംഗി ആസ്വദിക്കാനാണെന്നും ബാറുകളുടെ സമയം വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതിയും ആവശ്യപ്പെട്ടു. ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നും സൂചന. എല്‍ഡിഎഫിലും മന്ത്രിസഭായോഗത്തിലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി രാജേഷും മറ്റ് ചിലരും ചേർന്ന് തിടുക്കത്തിൽ തീരുമാനമെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.

വാര്‍ത്ത താന്‍ അറിഞ്ഞത് പത്ര വാര്‍ത്തകളിലൂടെയാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍റെ പ്രതികരണവും ചർച്ചയുണ്ടായിട്ടില്ലെന്നതിനെ ശരിവെയ്ക്കുന്നു.അതേസമയം, സർക്കാർ വിജ്ഞാപനമിറക്കിയതിനാൽ മുന്നണിയിൽ കാര്യമായ എതിർപ്പില്ലെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.സാധാരണ നിലയില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ സംഘടന ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലല്ല, മദ്യനയത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഘടനകൾ ആവശ്യപ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് നിരവധി ആവശ്യങ്ങള്‍ ബാര്‍ സംഘടനകള്‍ ഉന്നയിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ തീരുമാനിച്ചത്. എന്നാൽ ബാറിന്‍റെ സമയം കൂട്ടിയതല്ല, നേരത്തെ ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് സമയവുമായി മറ്റുള്ളവയുടെ പ്രവർത്തന സമയം ഏകീകരിക്കുകയായിരുന്നെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷം ഉൾപ്പെടെ തീരുമാനം അറിഞ്ഞിരുന്നെന്നും സർക്കാർ അവകാശപ്പെടുമ്പോൾ എൽഡിഎഫിൽ അറിയാത്ത കാര്യം തങ്ങളെങ്ങനെ അറിയുമെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിക്കുന്നത്.

രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. നേരത്തെ 11 മണി മുതല്‍ രാത്രി 11 മണി വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം.വിദേശ മദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എംഐസിഇ ടൂറിസം ഉള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിനായി അധികം ഫീസ് നല്‍കേണ്ടിവരും. വാര്‍ഷിക ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷമാണ് അധികമായി നല്‍കേണ്ടത്. മുന്നണിയിലും മന്ത്രിസഭായോഗത്തിലും വേണ്ട ചർച്ച നടത്താതെ പെട്ടന്ന് തീരുമാനം നടപ്പാക്കിയതിലാണ് ഘടകകക്ഷികൾക്ക് എതിർപ്പെന്നാണ് വിവരം.അതേസമയം

തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാൻ സിപിഎം നീക്കം; വിശദാംശങ്ങൾ കൈമാറാതെ ആന്‍റണി രാജു

ഇന്ത്യക്ക് ബാറ്റിങ്; അഭിഷേക് ശർമ ഹാട്രിക് ഡക്ക്

ചൈനീസ് റോബോട്ടുമായെത്തി നാണം കെട്ട് യുപി സർവകലാശാല; എഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

ബാറുകളുടെ പ്രവർത്തനസമയം‌: തീരുമാനം നിയമപരമാണെന്ന് ധനമന്ത്രി

പത്തു സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16ന്