ബിജു ജോസഫ്

 
Kerala

മരണ കാരണം തലച്ചോറിനേറ്റ ക്ഷതം; ബിജു ജോസഫിന്‍റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

തലച്ചോറിനേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്

തൊടുപുഴ: തൊടുപുഴയിലെ ബിജു ജോസഫിന്‍റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദനം ബിജുവിന് ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്.

തലച്ചോറിനേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. ബിജുവിന്‍റെ വലത് കയ്യിൽ മുറിവുണ്ട്. ഇതെപ്പോൾ സംഭവിച്ചതാണെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.ബിജു ജോസഫ് കൊലക്കേസ്; കരാർ ലംഘനം പ്രകോപനമായി, കൊലയ്ക്ക് പിന്നിൽ 3 ദിവസത്തെ ആസൂത്രണം

അതേസമയം, ബിജുവിനെ ആക്രമിച്ച സ്ഥലത്തു നിന്നും പൊലീസ് പെപ്പർ സ്പ്രേയും ചെരുപ്പും കണ്ടെത്തി. കാറ്ററിങ് ഗോഡൗണിൽ നിന്നും മൃതദേഹം കുഴിച്ചിടാനായി ഉപോഗിച്ച ആയുധങ്ങളും കണ്ടെത്തിയട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിനു ശേഷം ബിജുവിന്‍റെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ തൊടുപുഴ ചുങ്കം സെന്‍റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്ക്കാരം നടത്തും.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി