തൃശൂർ: തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്‍റ് എന്ന പക്ഷിയെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ മൃഗശാല അധികൃതർ പരിശോധന നടത്തുകയാണ്.
അടുത്തിടെ തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങിനെ കാണാതായിരുന്നു. വെളളിയാഴ്ച്ച വൈകിട്ട് കൂട് വൃത്തിയാക്കുമ്പോൾ പക്ഷി കൂട്ടിലുണ്ടായിരുന്നെന്നാണ് മൃഗശാല ജീവനക്കാരൻ പറയുന്നത്. ഇന്ന് രാവിലെയും കൂട് വ്യത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് പോയിരിക്കാമെന്നാണ് നിഗമനം. തുടർന്ന് പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല.