വികസിത കേരളം എന്ന ലക്ഷ്യത്തിനാവണം വോട്ട്
ഇടുക്കി: ഡിസംബർ 10ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. എൽഡിഎഫ് പ്രവർത്തകർ ബിജെപി പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ‍്യാപിച്ചിരിക്കുന്നത്. ആക്രമണത്തിനു നേതൃത്വം നൽകിയ രാമരാജിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ‍്യം. രാവിലെ 9 മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.
നേരത്തെ വട്ടവടയിലെ കടവാരി വാർഡിൽ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ 15 വർഷമായി എൽഡിഎഫ് എതിരില്ലാതെ വിജയിക്കുന്ന വാർഡാണ് കടവരി. ഇത്തവണ കടവരിയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നു.