എൻ. ശിവരാജൻ

 
Kerala

ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ

രാഷ്ട്രീയ പാർട്ടികൾ ദേശീയപതാകയ്ക്ക് സമാനമായ കൊടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു

Aswin AM

പാലക്കാട്: ഇന്ത‍്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി പാലക്കാട് നഗരസഭ കൗൺസിലറും മുൻ ദേശീയ കൗൺസിൽ അംഗവുമായ എൻ. ശിവരാജൻ.

ഭാരതാംബ വിവാദത്തെ തുടർന്ന് ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ശിവരാജന്‍റെ വിവാദ പ്രസ്താവന.

കോൺഗ്രസ് പച്ചയും സിപിഎം പച്ചയും, വെള്ളയും ഇന്ത‍്യൻ ചരിത്രമറിയാത്ത സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടിയും ഉപയോഗിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപതാക കാവിക്കൊടിയാക്കണമെന്നാണ് തന്‍റെ വ‍്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദ‍്യാഭ‍്യാസ മന്ത്രിക്കെതിരേയും ശിവരാജൻ അധിക്ഷേപം നടത്തി. ശിവൻകുട്ടിയല്ല ശവൻകുട്ടിയാണെന്നായിരുന്നു അധിക്ഷേപം. രാഷ്ട്രീയ പാർട്ടികൾ ദേശീയപതാകയ്ക്ക് സമാനമായ കൊടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം