ആർ. ശ്രീലേഖയും പത്മിനി തോമസും ഉൾപ്പടെ പ്രമുഖർ; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ബിജെപി, സ്ഥാനാർഥി പട്ടിക പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ‍്യാപിച്ച് ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ, മുൻ കായിക താരവും സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന പദ്മിനി തോമസ്, വി.വി. രാജേഷ് എന്നിവർ ഉൾപ്പടെ 67 സ്ഥാനാർഥികളെയാണ് ആദ‍്യഘട്ടമെന്ന നിലയ്ക്ക് പ്രഖ‍്യാപിച്ചിരിക്കുന്നത്.
ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിലും പദ്മിനി തോമസ് പാളയത്തും വി.വി. രാജേഷ് കൊടുങ്ങന്നൂർ വാർഡിലും മത്സരിക്കും. തലസ്ഥാനത്തെ ഇന്ത‍്യയിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനാണ് ബിജെപിയുടെ ലക്ഷ‍്യമിടുന്നതെന്ന് സ്ഥാനർഥി പ്രഖ‍്യാപനത്തിനു ശേഷം പാർട്ടി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.