മന്ത്രി വി. ശിവൻകുട്ടി

 
Kerala

ശിവൻകുട്ടിക്കെതിരേ ബിജെപിയുടെ ആരോപണം; മന്ത്രിയുടെ ലെറ്റർ പാഡിൽ വോട്ട് അഭ്യർഥന നടത്തി

ബിജെപിയാണ് വരണാധികാരിക്ക് പരാതി നൽകിയത്

Jisha P.O.

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി.ശിവൻകുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന് പരാതി. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടർമാർക്കുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതി.

നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻ ചാർജ് അഡ്വ. പ്രകാശ് സി.ആർയാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയത്.

എന്നാൽ സംസ്ഥാനത്തിന്‍റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി.ശിവൻകുട്ടി വരണാധികാരിക്ക് വിശദീകരണം നൽകി.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി