ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

 
Baby - Representative Image
Kerala

ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

ആശുപത്രിയിൽ പ്രസവിച്ചതായി അറിയിച്ചിരുന്നില്ല.

നീതു ചന്ദ്രൻ

നിലമ്പൂർ: ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിനുള്ളിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് യുവതി അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.

എന്നാൽ പ്രസവത്തിനു വേണ്ട സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. വസ്ത്രം മാറാനായി ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് യുവതി ആംബുലൻസിൽ തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ രക്തസ്രാവത്തിന് ചികിത്സ തേടി യുവതി എത്തിയിരുന്നതായി കണ്ടെത്തി. ആശുപത്രിയിൽ പ്രസവിച്ചതായി അറിയിച്ചിരുന്നില്ല. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. സ്കാനിങ്ങിൽ യുവതി പ്രസവിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ