കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഐഡെലി കഫേ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ബംഗാൾ സ്വദേശിയും അതിഥി തൊഴിലാളിയുമായ സുമിത്താണ് മരിച്ചത്. സംഭവത്തിൽ നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.