കടമ്മനിട്ടയിൽ സ്കൂൾ വളപ്പിലെ കെട്ടിടം തകർന്നു വീണു
പത്തനംതിട്ട: കടമ്മനിട്ടയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ കെട്ടിടം തകർന്നു വീണു. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത കെട്ടിടമാണ് തകർന്നു വീണതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രിയോടെയാണ് കെട്ടിടം തകർന്നു വീണത്. ആളപായമുണ്ടായിട്ടില്ല.