Kerala

കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി അപകടം; സ്കൂട്ടർ ഉയർന്ന് പൊങ്ങി ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടിമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വളാൽ മുക്ക് സ്വദേശി സന്ധ്യ (43) യ്ക്കാണ് പരുക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. രണ്ടു കേബിളുകളാണ് പൊട്ടിയത്. ഇതില്‍ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു.

അതിനിടെ ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ സന്ധ്യയുടെ ദേഹത്ത് വീണു. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ ഗുരുതര പരുക്കുകൾ ഉണ്ടാവാതെ രക്ഷപ്പെട്ടു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തുടക്കത്തില്‍ കേബിള്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം.

തീവ്രമഴ മുന്നറിയിപ്പ്: 9 ഇടങ്ങളിൽ യെലോ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

ഹരിയാനയിൽ തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; 8 മരണം

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം