ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസ്

 

file image

Kerala

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസ്

ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

Namitha Mohanan

ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസ്. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതർക്കെതിരേയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. മരിച്ച രാമചന്ദ്രന്‍റെ ബന്ധു നൽകിയ പരാതിയിലാണ് കേസ്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പൊലീസ് ആവശ്യം.

ഡിസംബർ 19 നാണ് ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം

മദ്യവിൽപ്പനയെ എതിർത്ത യുവാവിനെ തല്ലിക്കൊന്നു; ഗ്രാമമുഖ്യൻ ഉൾപ്പെടെ പ്രതികൾ

സെൻസസിൽ ആദ്യമായി ജാതി രേഖപ്പെടുത്തും; ചോദ്യാവലി പുറത്തിറക്കി

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

വന്ദേഭാരത് സ്ലീപർ ട്രെയിൻ കേരളത്തിലേക്ക്; ഉറപ്പു ലഭിച്ചതായി ബിജെപി