VD Satheesan

 

file image

Kerala

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

"സമത്വത്തിനും മനുഷ്യന്‍റെ അന്തസിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്"

Namitha Mohanan

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഉത്തരാഖണ്ഡില്‍ കേ​സെ​ടു​ത്ത ബിജെപി സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരേ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം മാത്രമാണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുയോഗത്തിനു​ശേഷം സംഘപരിവാര്‍ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും വെല്ലുവിളിയാണ്. ഖാര്‍ഗെയെപ്പോലൊരു മുതിര്‍ന്ന നേതാവ് പങ്കെടുത്ത വേദിയില്‍ സംഘ​പരിവാര്‍ നടപ്പാക്കിയത് അയിത്തത്തിന്‍റെ ആധുനിക രൂപമാണ്- സ​തീ​ശ​ൻ പ​റ​ഞ്ഞു.

സമത്വത്തിനും മനുഷ്യന്‍റെ അന്തസിനും വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. ചോദ്യങ്ങള്‍ മറുപടി നല്‍കുന്നതിന് പകരം, രാഹുല്‍ ഗാന്ധിക്കെതിരേ പട്ടികജാതി- പട്ടികവര്‍ഗ പീഡന​ നിരോധന നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കേസെടുത്തതിലൂടെ സംഘ​പരിവാര്‍ ഭരണകൂടത്തിന്‍റെ ഭീരുത്വമാണ് വ്യക്തമാകുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അനുവദിക്കാനാകില്ല. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ത​ട​യാ​നു​ള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമൊപ്പം കേരള ജനതയും ഉറച്ചുനില്‍ക്കും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ

കിർഗിസ്ഥാനിൽ ഇറാൻ‌ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി