Kerala

പതിനെട്ടാം പടിക്കു സമീപം യുവതികൾ എന്ന തരത്തിൽ വിഡിയോ; യുവാവിനെതിരെ കേസെടുത്തു

ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ്‌ ചെയ്യുകയായിരുന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കു സമീപം ഇരുമുടിക്കെട്ടുമായി 2 യുവതികൾ എന്ന തരത്തിൽ സെൽഫി വിഡിയോ ‌പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രാജേഷ് എന്ന യുവാവിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇത്തരം വിഡിയോ പ്രത്യക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്കു ശേഷമായിരുന്നു സംഭവം.

സൈബർ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇതു കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ്‌ ചെയ്ത്, പതിനെട്ടാം പടിക്കു സമീപമുള്ള സെൽഫി വിഡിയോ എന്ന തരത്തിൽ വ്യാജമായി നിർമിച്ച വിഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.

മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പും ചേർത്താണു കേസെടുത്തത്. വ്യാജ വിഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു. എസ്എച്ച്ഒ ജോബിൻ ജോർജാണ് കേസ് രജിസ്റ്റർ ചെയ്തത്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരിരീക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു