സദക്കത്തുള്ള
മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും പൊലീസുകാരൻ മർദിച്ചതായി പരാതി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സദക്കത്തുള്ളക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ഭാര്യയുടെ പരാതിയിൽ വാഴക്കാട് പൊലീസാണ് കേസെടുത്തത്. മർദത്തിൽ ഭാര്യ റുക്സാനയുടെ വിരലിന്‍റെ എല്ലു പൊട്ടി. ഭാര്യാ മാതാവിന്‍റെ കൈക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.