കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് സംഘർഷം; എംഎസ്എഫ്- കെഎസ്‌യു പ്രവർത്തർക്കെതിരേ കേസെടുത്തു
കണ്ണൂർ: സർവകലാശാല തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എംഎസ്എഫ്- കെഎസ്‌യു പ്രവർത്തകർക്കെതിരേ കേസെടുത്തു. എസ്എഫ്ഐ മയ്യിൽ ഏരിയാ സെക്രട്ടറി അതുൽ സി.വി. നൽകിയ പരാതിയിൽ 24 എംഎസ്എഫ്- കെഎസ്‌യു പ്രവർത്തകർക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കല്ലുകൊണ്ട് തലക്കിടിച്ച് പരുക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
ബുധനാഴ്ചയായിരുന്നു കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്നതും സംഘർഷമുണ്ടായതും. എംഎസ്എഫ് കാസർഗോഡ് ജില്ലാ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്നാരോപണമുണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘർഷത്തിന് വഴിയൊരുക്കിയത്. തുടർന്ന് കെഎസ്‌യു, എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.