"പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാൻ"; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം

 

file image

Kerala

"പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാൻ"; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ

'വർഗീയത വാനോളം, നിവേദനം പോരാ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം

Namitha Mohanan

കൊച്ചി: ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തിനെതിരേ കത്തോലിക്ക സഭയുടെ രൂക്ഷവിമർശനം. മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

'വർഗീയത വാനോളം, നിവേദനം പോരാ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകുമെന്ന് കത്തോലിക്ക സഭ വിമർശിക്കുന്നു. അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ആക്രമണങ്ങളെ അപലപിക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സംഘപരിവാർ സംഘടനകളും ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തി. യുപിയിൽ ക്രിസ്മസ് അവധി നിഷേധിച്ചതും കേരള ലോക്ഭവനിൽ പ്രവൃത്തി ദിനമാക്കിയതും ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരേ 706 ആക്രമണങ്ങളുണ്ടായി. വർഗീയതയ്ക്കെതിരേ ബിജെപി സർക്കാരുകൾക്ക് നിവേദനം നൽകിയാൽ പോരാ, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു.

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്

ഉന്നാവോ പീഡനക്കേസിൽ കുല്‍ദീപ് സിങ്ങിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

അഗളിയിൽ വീണ്ടും ട്വിസ്റ്റ്; യുഡിഎഫ് ചിഹ്നത്തിൽ മത്സരിച്ച് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റായ മഞ്ജു രാജിവച്ചു