.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കേ​ന്ദ്രം വി​ല​ക്കി; യു​എ​ഇ സ​ന്ദ​ര്‍ശ​നം ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി

സം​ഗ​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നു​ള്ള ത​ര​ത്തി​ല്‍ പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് സൂ​ച​ന.

MV Desk

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍ശ​നം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കു മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ അ​നു​മ​തി നേ​ടാ​നു​ള്ള നീ​ക്ക​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ യു​എ​ഇ യാ​ത്ര അ​ദ്ദേ​ഹ​വും സം​ഘ​വും പൂ​ര്‍ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 7 മു​ത​ല്‍ 11 വ​രെ​യാ​ണ് സ​ന്ദ​ര്‍ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 8 മു​ത​ല്‍ 10 വ​രെ അ​ബു​ദാ​ബി​യി​ല്‍ ന​ട​ക്കു​ന്ന യു​എ​ഇ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ വാ​ര്‍ഷി​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ലേ​ക്കു കേ​ര​ളം ഉ​ള്‍പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് യു​എ​ഇ നേ​രി​ട്ട് ക്ഷ​ണം ന​ല്‍കി​യ​തി​ലെ സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു വി​ല​ക്ക്.

സം​ഗ​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നു​ള്ള ത​ര​ത്തി​ല്‍ പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് സൂ​ച​ന. യു​എ​ഇ വാ​ണി​ജ്യ സ​ഹ​മ​ന്ത്രി​യാ​ണു മു​ഖ്യ​മ​ന്ത്രി​ക്ക് ക്ഷ​ണ​ക്ക​ത്ത് ന​ല്‍കി​യ​ത്. കേ​ര​ള​ത്തി​ന് നേ​രി​ട്ടു ന​ല്‍കി​യ ക​ത്തും കേ​ന്ദ്ര അ​നു​മ​തി തേ​ടി​യു​ള്ള അ​പേ​ക്ഷ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​നു പു​റ​മെ ഛത്തീ​സ്ഗ​ഡ്, ഗോ​വ, മ​ഹാ​രാ​ഷ്‌​ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ക്കും ക്ഷ​ണം കി​ട്ടി​യെ​ന്നാ​ണു വി​വ​രം.

സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​നും മീ​റ്റി​ല്‍ സം​സാ​രി​ക്കാ​നു​ള്ള ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നു. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് എ​ന്നി​വ​രെ​യും യു​എ​ഇ സ​ന്ദ​ര്‍ശി​ക്കു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് അ​നു​മ​തി തേ​ടി​യു​ള്ള ഫ​യ​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ നേ​രി​ട്ടു പ​രി​ശോ​ധി​ച്ചു. അ​തി​നു ശേ​ഷ​മാ​ണു മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ട് മ​ന്താ​ല​യം കേ​ര​ള​ത്തെ അ​റി​യി​ച്ച​ത്.

മ​ന്ത്രി​ത​ല​ത്തി​ലു​ള്ള സം​ഘം പ​ങ്കെ​ടു​ക്കേ​ണ്ട പ്രാ​ധാ​ന്യം പ​രി​പാ​ടി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം കേ​ര​ള​ത്തി​ന​യ​ച്ച ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍പ്പി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ

'നായർ' ആകാൻ ഹൈക്കോടതിയെ സമീപിച്ച് അഞ്ജലി

പിണറായി അവസരവാദത്തിന്‍റെ ആൾരൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ പിണറായി അഭിമന്യുവിന്‍റെ മാതാപിതാക്കളോട് മാപ്പ് ചോദിക്കണമെന്ന് വി.ഡി. സതീശൻ

കേരളത്തിൽ എയിംസ്, 2 സൗജന്യ സിലിണ്ടർ, ക്ഷേമപെൻഷൻ 3000 രൂപ; തെരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി എൻഡിഎ

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി