കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിടെ മർദിച്ചതായി പരാതി 
Kerala

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിടെ മർദിച്ചതായി പരാതി

പന്നൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിനിടെ മർദിച്ചതായി പരാതി. പന്നൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പന്നൂർ ഗവ. എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരുവൻ പൊയിൽ സ്വദേശിയായ വിദ്യാർഥികളെ നാല് പ്ലസ് ടൂ വിദ്യാർഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടർന്ന് മർദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചായിരുന്നു മർദനം.മൂക്കിലും കഴുത്തിനും പരുക്കേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. മർദിച്ചവർക്ക് എതിരെ വിദ്യാർഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി