നൂറു കോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

 
Kerala

നൂറു കോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

34.26 കോടി രൂപ ലോൺ നൽകിയിട്ടുണ്ടെങ്കിലും തിരിച്ചടവ് വകയിൽ 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളു

Namitha Mohanan

തിരുവനന്തപുരം: സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തിയത്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു.

34.26 കോടി രൂപ ലോൺ നൽകിയിട്ടുണ്ടെങ്കിലും തിരിച്ചടവ് വകയിൽ 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുള്ളു എന്നാണ് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുന്നത്. പ്രതിമാസ നിഷേപക പദ്ധതിയിൽ ആകെ 10.73 കോടിരൂപ ലഭിക്കാനുണ്ട്. എന്നാൽ 4.83 കോടിക്ക് മാത്രമേ ബാങ്കിൽ രേഖയുള്ളൂ.

മുന്‍ സെക്രട്ടറിമാരായ എസ്. ബാലചന്ദ്രന്‍ നായര്‍ 20.76 കോടി രൂപയുടെയും എ.ആര്‍.രാജേന്ദ്ര കുമാര്‍ 31.63 കോടിയിം എസ്.എസ്. സന്ധ്യ 10.41 കോടിയും ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഇഡിയുടെ റെയ്ഡ് വലിയ തിരിച്ചടിയാണ്.

"വന്ദേമാതരത്തിൽ ദുർഗാ ദേവിയെ സ്തുതിക്കുന്ന ഭാഗം നെഹ്റു വെട്ടി''; ആരോപണവുമായി ബിജെപി നേതാവ്

നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

മുസ്ലിം വീട് സന്ദർശനത്തിന് തയ്യാറെടുത്ത് ബിജെപി; ലക്ഷ്യം ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കൽ

പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ചികിത്സാപ്പിഴവ് പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതി

സാമ്പത്തിക ബാധ്യത; മകന്‍റെ ചോറൂണ് ദിവസം പിതാവ് ആത്മഹത്യ ചെയ്തു