Kerala

മലപ്പുറത്ത് 8 വയസുകാരന് തെരുവുനായകളുടെ കൂട്ട ആക്രമണം; പത്തനംതിട്ടയിൽ 5 പേർക്ക് കടിയേറ്റു

5 തെരുവുനായകൾ കുട്ടിയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഇന്നും തെരുവുനായ ആക്രമണം. മലപ്പുറത്തും, പത്തനംതിട്ടയിലുമാണ് തെരുവുനായയുടെ ആക്രമണം.

മലപ്പുറം മമ്പാട് വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരനെ തെരുവുനായകൾ ആക്രമിച്ചു. ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. 5 തെരുവുനായകൾ കുട്ടിയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കാലിനു പരുക്കേറ്റ കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പത്തനംതിട്ടയിലും തെരുവുനായയുടെ ആക്രമണം ഉണ്ടായി. കോട്ടാങ്ങൽ പഞ്ചായത്തംഗം ഉൾപ്പടെ 5 പേരെയാണ് നായ കടിച്ചത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു