Kerala

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സീബ്രാ ലൈനിൽ തടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാതി പരിശോധിച്ച നടപടിയെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കന്‍റോൺമെന്‍റ് പൊലീസിന് നിർദേശം നൽകിയത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ മേയറും ഭർത്താവായ സച്ചിൻദേവ് എംഎൽഎയും ചേർന്ന് ബസിന്‍റെ യാത്ര തടസപ്പെടുത്തിയെന്നായിരുന്നു അഭിഭാഷകന്‍ നല്‍കിയ പരാതി. ഹർജി പരിശോധിച്ച് കേസെടുക്കാനാണ് കോടതി നിർദേശം.

സമാനമായ പരാതിയുമായി അതേ ബസിലെ ഡ്രൈവർ യദുവും കോടതിയെ സമീപിച്ചിട്ടുണ്ട്.

തന്‍റെ വാഹനം നഗരത്തിൽ തടഞ്ഞിട്ടെന്നും യാത്രക്കാരെ ഇറക്കിവിട്ടെന്നുമാണു യദുവിന്‍റെ പരാതി. ബസിലെ സിസിടിവി ക്യാമറകളുടെ മെമ്മറി കാർഡ് കാണാതായെന്നും യദു ആരോപിക്കുന്നു.

മുഖ‍്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയിലേക്ക് ജി. സുധാകരന് ക്ഷണം

65 ലക്ഷം നഷ്ടപരിഹാരം നൽകണം; പി.പി. ദിവ‍‍്യയ്ക്കും പ്രശാന്തനുമെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്‍റെ കുടുംബം

താമരശേരി ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; മൂന്നു പേർ കൂടി അറസ്റ്റിൽ

ഇന്ത്യ വളരും, 6.6% നിരക്കില്‍

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു