ഷാജൻ സ്കറിയ

 
Kerala

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ‍്യം

അഞ്ച് ഉപാധികൾ നൽകികൊണ്ടാണ് ജാമ‍്യം നൽകിയിരിക്കുന്നത്

Aswin AM

കൊച്ചി: മാധ‍്യമപ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചു. യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്.

കേസിൽ വിചാരണയ്ക്കായി പ്രതി കസ്റ്റഡിയിൽ തുടരേണ്ട ആവ‍ശ‍്യമില്ലെന്ന് കോടതി വ‍്യക്തമാക്കി. അഞ്ച് ഉപാധികൾ നൽകികൊണ്ടാണ് ജാമ‍്യം നൽകിയിരിക്കുന്നത്. ചോദ‍്യം ചെയ്യലിന് നവംബർ 15ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും യുവതിക്കെതിരായ വിഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്നും കോടതി നിർദേശം നൽകി.

സഞ്ജുവും അഭിഷേകും വീണിട്ടും 92 പന്തിൽ 209 റൺസ് ചേസ് ചെയ്ത് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

മോദിയെ സ്വീകരിക്കാൻ മേയർക്ക് അവസരം നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ശിവൻകുട്ടി; ബ്ലു പ്രിന്‍റ് എവിടെ എന്നും ചോദ്യം

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ചണ്ഡിഗഢിന് 277 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ചു